അക്വാപോണിക്സ് കൃഷിക്ക് വളരെയധികം പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന അവസരമാണല്ലോയിത്.
ഒരക്വാപോണിക്സ് സംരംഭത്തിന്റെ വിജയം ഉറപ്പാക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട 7 വിജയമന്ത്രങ്ങൾ അവതരിപ്പിക്കുകയാണ്. തികച്ചും പ്രായോഗികമായ ഈ നിർദ്ദേശങ്ങൾ കർഷക സുഹൃത്തുക്കൾക്കെല്ലാം പ്രയോജനപ്രദമാകുമെന്നു പ്രതീക്ഷിക്കട്ടെ.
1.
യോജിച്ച സ്ഥലം തിരഞ്ഞെടുക്കുക.
ഫിഷ് ടാങ്കും ഗ്രോബെഡ്ഡും സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുന്നതാണ് അക്വാപോണിക്സ് സംവിധാനം നിർമ്മാണത്തിലെ ആദ്യ കടമ്പ. തടസ്സങ്ങളില്ലാതെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമായിരിക്കണം ഗ്രോബെഡ്ഡ് നിർമ്മിക്കാൻ കണ്ടെത്തേണ്ടത്. നിലവിലുള്ള കുളങ്ങളോ ടാങ്കുകളോ പ്രയോജനപ്പെടുത്തിയാൽ ആകെ മുതൽമുടക്ക് ഗണ്യമായി കുറയുന്നതാണ്.
2.
മത്സ്യം വളർത്തുന്ന ടാങ്കിന്റെയും ഗ്രോബെഡ്ഡിന്റെയും വലിപ്പം നിശ്ചയിക്കുക
ലഭ്യമായ സ്ഥലത്തിന്റെ
അളവും നമുക്ക് മുടക്കാവുന്ന തുകയുടെ കനവും കൂടി കണക്കിലെടുത്തു വേണം മത്സ്യം വളർത്തൽ
ടാങ്കിന്റെയും ഗ്രോബെഡ്ഡിന്റെയും വലിപ്പം നിശ്ചയിക്കാൻ. തുടക്കത്തിൽ 1000 ലിറ്ററിൽ
കുറയാത്ത ശേഷിയുള്ള ടാങ്ക് ഉപയോഗിക്കുന്നതാണ് അഭികാമ്യം. സിമന്റ് ടാങ്കുകളോ, PVC/ഫൈബർ
ടാങ്കുകളോ, പടുതാക്കുളങ്ങളോ ആകാം.
3.
അനുയോജ്യമായ ഗ്രോബെഡ്ഡ്
ഏതുതരമെന്നു
തീരുമാനിക്കുക.
മീഡിയ ബെഡ്, ന്യൂട്രിയൻറ് ഫിലിം ടെക്നിക്(NFT),ഡീപ് വാട്ടർ കൾച്ചർ എന്നിങ്ങനെ പ്രധാനമായും മൂന്നു തരം ഗ്രോബെഡ്ഡുകളും അവയുടെ വകഭേദങ്ങളായ ധാരാളം മാതൃകകളും ഉപയോഗത്തിലുണ്ട്. നടാനുദ്ദേശിക്കുന്ന വിളകളുടെ സ്വഭാവവും ഗ്രോബെഡ്ഡ് സ്ഥാപിക്കാനുള്ള സ്ഥലസൗകര്യവും ചിലവും കൂടി പരിഗണിച്ചാണ് പലരും ഗ്രോബെഡ്ഡ് തിരഞ്ഞെടുക്കുന്നത്. എന്നാലും മീഡിയ ബെഡ്ഡാണ് തുടക്കക്കാർക്ക് ഏറ്റവും യോജിച്ചത്.
ഓരോ1000 ലിറ്റർ ജലത്തിനും 80 ചതുരശ്രയടിയെന്ന
തോതിൽ ഗ്രോബെഡ്ഡ് നിർമ്മിക്കാവുന്നതാണ്.
4.
വളർത്തേണ്ട മീനുകളുടെ ഇനവും എണ്ണവും കാണക്കാക്കുക.
ഏതാണ്ടെല്ലാത്തരം ശുദ്ധജല മത്സ്യങ്ങളെയും അക്വാപോണിക്സ്
സംവിധാനത്തിൽ വളർത്താൻ കഴിയുമെങ്കിലും മത്സ്യങ്ങളെ തിരഞ്ഞെടുക്കുമ്പോൾ രുചി, വിപണിമൂല്യം,
വളർച്ചാനിരക്ക്, പ്രതിരോധശേഷി എന്നിങ്ങനെ പലകാര്യങ്ങളും പരിഗണിക്കേണ്ടിവരും. ഗിഫ്റ്റ്,
നട്ടർ, ആസാംവാള മുതലായ മത്സ്യങ്ങളായിരിക്കും പുതുതായി ഈ രംഗത്തേക്ക് കടന്നുവരുന്നവർക്ക്
യോജിച്ചയിനങ്ങൾ. നല്ലരീതിയിൽ രൂപകല്പനനടത്തി നിര്മ്മിച്ചു പ്രവർത്തിക്കുന്നൊരു അക്വാപോണിക്സ്
സംവിധാനത്തിൽ 1000 ലിറ്റർ ജലത്തിന് 40കിലോഗ്രാം(ഏകദേശം 100എണ്ണം) വരെ മത്സ്യങ്ങളെ വളർത്താവുന്നതാണ്.
5.
വളർത്താവുന്ന പച്ചക്കറിയിനങ്ങളും അവയുടെ എണ്ണവും കണക്കാക്കുക.
അക്വാപോണിക്സിൽ നടുന്ന വിളകളുടെ വേരുകൾ തമ്മിൽ ആഹാരത്തിന് മത്സരിക്കേണ്ടി വരാത്തതിനാൽ ചെടികൾ തമ്മിൽ മണ്ണിൽ പാലിക്കുന്ന അകലമിവിടെ കൊടുക്കേണ്ടതില്ല. ഇലകൾ തമ്മിൽ പ്രകാശത്തിനു മത്സരിക്കേണ്ടി വരാത്തത്ര അകാലത്തിൽ നടാവുന്നതു കൊണ്ട് കുറച്ചു സ്ഥലത്തു കൂടുതൽ ചെടികൾ നടാവുന്നതാണ്.
6.
ജലത്തിന്റെ PH നിലവാരം നിരീക്ഷണം.
മത്സ്യടാങ്കിലെ ജലത്തിന്റെ PH കൃത്യമായി നിരീക്ഷിക്കുകയും ഇട്ടിരിക്കുന്ന മീനിന് യോജിച്ച രീതിയിൽ ക്രമപ്പെടുത്തേണ്ടതുമാണ്
7.
മത്സ്യത്തീറ്റ തിരഞ്ഞെടുക്കലും നൽകലും.
ഗ്രോവെൽ, ഗോദ്റെജ് മുതലായ കമ്പനികളുടെ പെല്ലറ്റ് തീറ്റകളോ സ്വന്തമായുണ്ടാക്കുന്ന തീറ്റയോ കൊടുക്കാം. കൂടുതൽ പ്രോട്ടീൻ അടങ്ങിയ നല്ല തീറ്റ തന്നെ കൊടുക്കേണ്ടത് മത്സ്യങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് അത്യാവശ്യം തന്നെയാണ്. തീറ്റ രണ്ടോ മൂന്നോ തവണകളായി കൊടുക്കുന്നതാണ് നല്ലത്. 5 മിനിട്ടിനകം മത്സ്യങ്ങൾക്കു തിന്നു തീർക്കാൻ പറ്റുന്നത്ര തീറ്റ മാത്രം ഓരോ പ്രാവശ്യവും നൽകിയാൽ തീറ്റ പാഴായിപ്പോകുന്നതും വെള്ളം ചീത്തയാകുന്നതും ഒഴിവാക്കാം.
ചായ മൻസ, ഇലച്ചേമ്പ്, രംഭ മുതലായ നിത്യഹരിത ഇലക്കറികളുടെ തൈകൾ കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ; 9387735697 ഇ-മെയിൽ; keralaponics@gmail.com
അക്വാപോണിക്സ്ടിപ്സ് ബ്ലോഗിന്റെ പുതിയ ദളം നിങ്ങൾക്ക് മുന്നിലെത്തുകയാണ്. അക്വാപോണിക്സ് കൃഷിയുടെ വിജയത്തിനാവശ്യമായ പ്രധാനപ്പെട്ട 7 ടിപ്സും ഏവർക്കും പ്രയോജനപ്പെടുത്താൻ കഴിയും.
ReplyDeleteVery helpful informations
ReplyDeleteThanks