Monday, 9 April 2018

How to start an Aquaponics Unit (എങ്ങനെ അക്വാപോണിക്സ് കൃഷി തുടങ്ങാം?)-1





എന്താണ് അക്വാപോണിക്സ്?

ജലജീവികളെ വളർത്തലായ അക്വാകൾച്ചറും ജലത്തിൽ സസ്യങ്ങളെ വളർത്തുന്ന രീതിയായ ഹൈഡ്രോപോണിക്സും സംയോജിപ്പിച്ചിട്ടുള്ളൊരു സംവിധാനമാണ് മണ്ണില്ലാ കൃഷിയെന്നുമറിയപ്പെടുന്ന അക്വാപോണിക്സ്. ഒരു കൃഷിക്കുള്ള ചിലവിൽ രണ്ടു വിളവെടുപ്പുകൾ സാധ്യമാകുന്നയീ കൃഷിയിൽ നിന്ന് തികച്ചും വിഷരഹിതമായ പച്ചക്കറികളും മത്സ്യവുമാണ് ലഭിക്കുക. വളരെക്കുറച്ചു സ്ഥലത്തു നിന്നും വളരെക്കൂടുതൽ ആദായമുണ്ടാക്കാമെന്ന പ്രത്യേകതയാണ് അക്വാപോണിക്സിന്റെ പ്രധാന ആകർഷണീയത. ജല പുനഃ ചംക്രമണം നടക്കുന്നതിനാൽ ജല വിനിയോഗത്തിൽ ഗണ്യമായ കുറവുണ്ടാക്കാനും കഴിയുന്നു. 

അക്വാപോണിക്സ് സംവിധാനം

മത്സ്യം വളർത്താൻ യോജിച്ചൊരു ടാങ്ക് അല്ലെങ്കിൽ കുളം, വെള്ളം നിർത്തി ചെടികൾ നട്ടുവളർത്താവുന്നൊരു ഗ്രോബെഡ്, മത്സ്യടാങ്കിൽ നിന്നും ഗ്രോബെഡ്ഡിലേക്ക് വെള്ളം ഒഴുക്കി വിടുന്നതിനാവശ്യമായ പമ്പ് എന്നിവയൊക്കെയാണ് അക്വാപോണിക്സ് സംവിധാനത്തിലെ ആവശ്യഘടകങ്ങൾ.

അക്വാപോണിക്സ് കൃഷിരീതി കൊണ്ടുള്ള പ്രധാന നേട്ടങ്ങൾ.

1. ഒരു കൃഷിയുടെ ചിലവിൽ രണ്ടു ശുദ്ധ ജൈവ ഉത്പ്പന്നങ്ങൾ ലഭിക്കുന്നു (മീനും പച്ചക്കറിയും)
2. കുറഞ്ഞ മുതൽമുടക്കിലും ആരംഭിക്കാവുന്ന ഹൈടെക് കൃഷിരീതി
3. വളരെ ഉയർന്ന ഉൽപ്പാദനക്ഷമത.
4. പുനഃചംക്രമണം നടത്തുന്നതിനാൽ വളരെക്കുറഞ്ഞ ജല വിനിയോഗം.
5. മാലിന്യം അവശേഷിപ്പിക്കാത്ത ഉൽപ്പാദനപ്രക്രിയ.
6. ജലസേചനവും വളപ്രയോഗവും പാടേ മറന്നേക്കാവുന്ന കൃഷിരീതി.
7. ഒരിക്കൽ സ്ഥാപിച്ചു കഴിഞ്ഞാൽ വളരെക്കുറഞ്ഞ കായികാദ്ധ്വാനം മാത്രം മതിയാകുമെന്നതിനാൽ  കൊച്ചുകുട്ടികൾക്കു പോലും പരിപാലനമേറ്റെടുക്കാവുന്ന സംവിധാനം.

ചായ മൻസ, ഇലച്ചേമ്പ്, രംഭ  മുതലായ നിത്യഹരിത ഇലക്കറികളുടെ തൈകൾ കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ; 9387735697 ഇ-മെയിൽ; keralaponics@gmail.com



2 comments:

  1. അക്വാപോണിക്സ് കർഷകർക്ക് പ്രയോജനപ്രദമായ അറിവുകൾ പങ്കു വയ്ക്കുന്ന പുതിയൊരു ബ്ലോഗ് ആരംഭിച്ചിരിക്കുകയാണ്. കേരളപോണിക്സ് അഡ്മിൻ ആയ ഞാൻ തന്നെയാ ണിത് കൈകാര്യം ചെയ്യുന്നത്. തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന ബ്ലോഗ് പോസ്റ്റുകളിൽ ചിലവ് കുറഞ്ഞ അക്വാപോണിക്സ് സംവിധാനങ്ങൾ പ്രചരിപ്പിക്കുന്നതിന് വേണ്ടി വര്ഷങ്ങളായി ഞാൻ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും ഉൾപ്പെടുത്തുന്നതാണ്.

    ReplyDelete
  2. നല്ല ഒരു സംരംഭം എന്ന് മനസിലാക്കുന്നു തുടങ്ങാൻ താല്പര്യമുണ്ട്

    ReplyDelete

Murrel (വരാൽ)

" രുചിയിലും ഔഷധഗുണത്തിലും മുമ്പനായ വരാൽ വിലയേറിയ വളർത്തുമത്സ്യം " കേരളത്തിലെ ജലാശയങ്ങളിലെല്ലാം സുലഭമായിരുന്നു വ...