Friday, 20 April 2018

Murrel (വരാൽ)





"രുചിയിലും ഔഷധഗുണത്തിലും മുമ്പനായ വരാൽ വിലയേറിയ വളർത്തുമത്സ്യം"

കേരളത്തിലെ ജലാശയങ്ങളിലെല്ലാം സുലഭമായിരുന്നു വരാൽ എന്ന മത്സ്യം. വ്യാപകമായ തോതിലുള്ള വയലുകളും കുളങ്ങളും നികത്തലും കീടനാശിനി പ്ര[യോഗവും മറ്റു പല കാരണങ്ങളാലും വർഷം തോറും എണ്ണം കാര്യമായി ശോഷിച്ചുകൊണ്ടിരിക്കുന്നൊരു മത്സ്യയിനമാണ്. ബ്രാല്, കണ്ണൻ, കൈച്ചിൽ എന്നീ പേരുകളിലും അറിയപ്പെടുന്ന വരാൽ ഇംഗ്ളീഷിൽ സ്നേക്ക് ഹെഡ് എന്നാണറിയപ്പെടുന്നത്. സാധാരണ വരാൽ, ചേറുമീൻ, പുള്ളിവരാൽ, വട്ടാൻ, വാകവരാൽ എന്നിങ്ങനെ  അഞ്ചി നം വരാലുകളാണ്  കേരളത്തിൽ കണ്ടുവരുന്നത്. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിൽ അതീവ ശ്രദ്ധാലുക്കളാണ് വരാലുകളെല്ലാം.

വാകവരാൽ.

സാധാരണ വരാലുകൾ പരമാവധി മൂന്നടി നീളത്തിൽ വരെ വളർന്ന് 3 കിലോഗ്രാം തൂക്കം വരെ വയ്ക്കാറുണ്ട്. എന്നാൽ വാകവരാലാകട്ടെ നാലടി നീളത്തിൽ വരെ വളർന്ന് 10 കിലോഗ്രാം വരെ തൂക്കത്തിലെത്താറുള്ള വമ്പൻ ഇനമാണ്. വളർത്തുമ്പോൾ കഴിയുന്നതും വാകവരാലിനെത്തന്നെ വളർത്തിയാൽ വർദ്ധിച്ച തോതിലുള്ള ആദായം ഉറപ്പാക്കാമെന്നുള്ള കാര്യം നമ്മുടെ കർഷകർക്കാരെങ്കിലും പറഞ്ഞു കൊടുക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. രുചിരാജനായ വാകവരാലിന്റെ വളരെ ഉയർന്ന തോതിലുള്ള പോക്ഷക-ഔഷധ ഗുണങ്ങളും മൂന്നിരട്ടിയോളമുള്ള വലിപ്പക്കൂടുതലും വിപണിയിൽ ലഭിക്കുന്ന നല്ല വിലയും ഇതിനെത്തന്നെ തിരഞ്ഞെടുക്കാൻ കർഷകരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. എന്നാൽ കർഷകരെ പിന്തിരിപ്പിക്കാൻ പോന്ന ചില ന്യൂനതകളും വാകവരാലിനുണ്ട്. പരസ്പരം ഭക്ഷിക്കുന്ന ശീലം, പ്രത്യേക ആഹാരശീലങ്ങൾ, കുഞ്ഞുങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണവ. 

വരാൽക്കൃഷി 

കേരളത്തിലിപ്പോൾ വരാൽക്കൃഷി വ്യാപകമാകുന്നൊരു കാലമാണല്ലോ. നമ്മുടെ നാടൻ ശുദ്ധജല മത്സ്യങ്ങളിൽ രുചിയിലും ഔഷധഗുണങ്ങളിലും മുന്നിൽ നിൽക്കുന്ന ഒന്നാണ് വരാൽ. മുമ്പൊക്കെ നമ്മുടെ വയലുകളിലും തോടുകളിലും കുളങ്ങളിലും സുലഭമായിരുന്നയീ തനത് മത്സ്യസമ്പത്തിന് കാര്യമായ ശോഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. സാധാരണ വരാൽ, ചേറുമീൻ, പുള്ളിവരാൽ, വട്ടാൻ, വാകവരാൽ എന്നിങ്ങനെ അഞ്ചുതരം വരാലുകളാണ് കേരളത്തിൽ കാണപ്പെടുന്നത്. പ്രാദേശികമായി ബ്രാല്, കണ്ണൻ, കൈച്ചിൽ എന്നീ പേരുകളിലും അറിയപ്പെടുന്ന വരാലിനെ  ഇംഗ്ളീഷിൽ സ്നേക്ക് ഹെഡ് എന്നാണറിയപ്പെടുന്നത്.
90 സെന്റീ മീറ്റർ വരെ നീളത്തിൽ വളരുന്ന സാധാരണ വരാലുകൾക്ക് 3 കിലോഗ്രാം വരെ തൂക്കം ഉണ്ടാകാറുണ്ട്. എന്നാൽ വാകവരാലുകൾ 120 സെന്റീ മീറ്റർ വരെ നീളത്തിൽ വളരുകയും 8-10 കിലോഗ്രാം വരെ തൂക്കം വയ്ക്കുകയും ചെയ്യും.
നമ്മുടെ ജലാശയങ്ങളിൽ നിന്നും ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ശേഖരിക്കുന്ന കുഞ്ഞുങ്ങളെയും ഹാച്ചറികളിൽ പ്രേരിത പ്രജനനം വഴി ഉൽപ്പാദിപ്പിക്കുന്ന കുഞ്ഞുങ്ങളെയുമാണ് വളർത്താനുപയോഗിക്കുന്നത്. മൂന്നടിയിലധികം താഴ്ചയില്ലാത്ത കുളങ്ങളാണ് വരാൽകൃഷിക്കുത്തമം.  10 സെന്റീ മീറ്റർ വരെ വളർന്ന കുഞ്ഞുങ്ങളെ ഒരു സെന്റിന് 80 എണ്ണമെന്ന തോതിലാണ് വളർത്തുകുളങ്ങളിൽ നിക്ഷേപിക്കുന്നത്.

വരാലിന്റെ ആഹാരം.

ചെറു മത്സ്യങ്ങൾ, ഒച്ചുകൾ, താവളക്കുഞ്ഞുങ്ങൾ, കൂത്താടികൾ, മത്സ്യമുട്ടകൾ എന്നിവയൊക്കെ ആഹാരമാക്കുന്ന വരാൽ  ഒരുവർഷത്തിനകം പ്രായപൂർത്തിയാകുന്നു. കുളങ്ങളിൽ വളർത്തുമ്പോൾ കുഞ്ഞുൾക്ക് ഉപ്പില്ലാത്ത മത്സ്യപ്പൊടി, ചെമ്മീൻപൊടി, കൂത്താടികൾ, ഉണക്കിപ്പൊടിച്ച കക്കയിറച്ചി, മണ്ണിരകൾ എന്നിവയും കടകളിൽ വാങ്ങാൻ കിട്ടുന്ന 50%മാംസ്യമടങ്ങിയ ക്യാറ്റ് ഫിഷുകൾക്കുള്ള പെല്ലറ്റു ഫീഡും കൊടുക്കാം. വരാൽ വളർത്താനുദ്ദേശിക്കുന്ന കുളത്തിൽ രണ്ടു മാസ്സം മുമ്പേ  തന്നെ തിലാപ്പിയ, ഗപ്പി മുതലായ മീനുകളെ ഇട്ടുകൊടുത്താലവ പെറ്റുപെരുകി വരാലിന് ആഹാരമായിക്കൊള്ളും.  8 മാസ്സം കൊണ്ട് വിളവെടുക്കാം.  ഹെക്ടറിന് 4 ടൺ വരെ വിളവ് കിട്ടുന്ന വരാൽക്കൃഷി വളരെ ആദായകരമായൊരു സംരംഭം തന്നെയാണ്. 
      
ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സി ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.

Monday, 16 April 2018

Aquaponics; A Soil-less Culture Practice (അക്വാപോണിക്സ്; ഒരു മണ്ണില്ലാ കൃഷിരീതി).





“അക്വാപോണിക്സിനൊരു യഥാർത്ഥ വഴികാട്ടിയെന്ന് നിസ്സംശയം പറയാവുന്നതാണ് കേരളപോണിക്സ് ബ്ലോഗ്പോസ്റ്റുകൾ

തികച്ചും സുരക്ഷിതമായ ജൈവഭക്ഷ്യോൽപ്പന്നങ്ങളുണ്ടാക്കാൻ ലോകമെങ്ങും പ്രചാരത്തിലുള്ള അക്വാപോണിക്സ് കൃഷിരീതിക്ക് കേരളത്തിലും നല്ല പ്രാധാന്യം ലഭിച്ചു തുടങ്ങിയെന്നുള്ളത് പ്രതീക്ഷയുണർത്തുന്ന സംഗതിയാണ്. കുറഞ്ഞ ചിലവിൽ അക്വാപോണിക്സ് സംവിധാനം നിർമ്മിച്ച് പരിപാലിക്കുന്നതിന് സാധാരണക്കാരെയും പ്രാപ്തരാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി കഴിഞ്ഞ കുറെ വർഷങ്ങളായി രംഗത്തുള്ള പ്രസ്ഥാനമാണ് കേരളപോണിക്സ്. പ്രസ്തുത ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി  പ്രവർത്തനക്ഷമമായ നിരവധി മാതൃകാ അക്വാപോണിക്സ് യൂണിറ്റുകളുൾപ്പെടുത്തിയിട്ടുള്ള അക്വാപോണിക്സ് പാർക്കും ഫാം സ്കൂളും തിരുവനന്തപുരം പേരൂർക്കടയിലുള്ള കേരളപോണിക്സ്. ആസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.

അക്വാപോണിക്സ് കൃഷിരീതിയെപ്പറ്റി കർഷകരിൽ നല്ലൊരവബോധം സൃഷ്ടിക്കാനുദ്ദേശിച്ചു കേരളപോണിക്സ് പലപ്പോഴായി പ്രസിദ്ധീകരിച്ചിട്ടുള്ള ബ്ലോഗ് പോസ്റ്റുകൾക്ക് എന്നും പ്രസക്തിയുള്ളതിനാൽ ഇവിടെ പങ്കുവയ്ക്കുകയാണ്;



 


ചായ മൻസ, ഇലച്ചേമ്പ്, രംഭ  മുതലായ നിത്യഹരിത ഇലക്കറികളുടെ തൈകൾ കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ; 9387735697 ഇ-മെയിൽ; keralaponics@gmail.com

Murrel (വരാൽ)

" രുചിയിലും ഔഷധഗുണത്തിലും മുമ്പനായ വരാൽ വിലയേറിയ വളർത്തുമത്സ്യം " കേരളത്തിലെ ജലാശയങ്ങളിലെല്ലാം സുലഭമായിരുന്നു വ...